കോട്ടയത്ത് പെൺകുട്ടിക്ക് കുത്തേറ്റു; പ്രണയപ്പകയെന്ന് സൂചന, യുവാവ് കസ്റ്റഡിയിൽ

പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം

Update: 2022-10-27 08:00 GMT
Editor : banuisahak | By : Web Desk
Advertising

കോട്ടയം: കോട്ടയം കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. പാമ്പാടി കുറ്റിക്കൽ സ്വദേശിക്കാണ് കുത്തേറ്റത്. പ്രണയപ്പകയാണ് കാരണമെന്ന് സൂചനയുണ്ട്. സംഭവത്തിൽ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.  

ആൺസുഹൃത്തുമായി ബൈക്കിൽ പോവുകയായിരുന്ന പെൺകുട്ടിയെ മുൻ സുഹൃത്തായിരുന്ന യുവാവ് റോഡരികിൽ വെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. പെൺകുട്ടിയുടെ കയ്യിലാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലെ കാരണമടക്കം അറിയാൻ പോലീസ് പ്രതി അഖിലിനെ വിശദമായി ചോദ്യംചെയ്തു വരികയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News