കാന്തപുരത്തെ അവഹേളിക്കാനുള്ള ശ്രമം മതസൗഹാർദത്തിന് നേരെയുള്ള വെല്ലുവിളി; ഗോകുലം ഗോപാലൻ
''ജാതിക്കും മതത്തിനും അപ്പുറത്തെ മാനവികതയാണ് കാന്തപുരം ഉയർത്തിപ്പിടിച്ചത്''
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മനുഷ്യസ്നേഹത്തിന്റെ കേരള മാതൃകയാണെന്ന് വ്യവസായി ഗോകുലം ഗോപാലന്‍.
ജാതിക്കും മതത്തിനും അപ്പുറത്തെ മാനവികതയാണ് കാന്തപുരം ഉയർത്തിപ്പിടിച്ചത്. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും ഗോകുലം ഗോപാലന്‍ അഭിപ്രായപ്പെട്ടു.
കാന്തപുരത്തെ വിമർശിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള പരോക്ഷ മറുപടി കൂടിയാണ് ഗോകുലം ഗോപാലന്റേത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രമുഖ ഇസ്‌ലാം മത പണ്ഡിതൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മനുഷ്യസ്നേഹത്തിന്റെ കേരള മാതൃകയാണ്. ജാതിക്കും മതത്തിനും അപ്പുറത്തെ മാനവികതയാണ് കാന്തപുരം ഉയർത്തിപ്പിടിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതിൽ കാന്തപുരം ഉസ്താദ് നടത്തിയ പ്രവർത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകർന്നിട്ടുണ്ട്. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളിയാണ്.
മതേതര വാദികൾ എല്ലാം കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ് എന്ന കാര്യം തിരസ്കരിക്കരുത്.