40,000വും കടന്ന് സ്വര്‍ണവില; പവന് ഒറ്റയടിക്ക് കൂടിയത് 1040 രൂപ

യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്

Update: 2022-03-09 08:19 GMT

സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില. യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ  രാജ്യാന്തര വിപണിയിലെ വില വർധനയാണ് രാജ്യത്തും പ്രതിഫലിച്ചത്.

ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് ഇത്രയധികം വര്‍ധിച്ചത്.ഇന്നലെ പവന് 39,520 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 40,560ലെത്തി. ഒരൊറ്റ ദിവസം കൊണ്ട് ഗ്രാമിന് 130 രൂപയുടെയും പവന് 1040 രൂപയുടെയും വര്‍ധന.ഒന്നര വര്‍ഷത്തിന് ശേഷമാണ് പവന്‍റെ വില 40,000 കടക്കുന്നത്. 2020 ആഗസ്ത് 7ന് 42000 രൂപയിലെത്തിയതാണ് സ്വര്‍ണ വിലയിൽ സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.വരും ദിവസങ്ങളിൽ ഇതും ഭേദിക്കുമെന്നാണ് സൂചന.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടി.കഴിഞ്ഞ രണ്ട് മാസത്തിനിടെ 3800 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്.

Advertising
Advertising

യുക്രൈനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് റഷ്യയിൽ നിന്നുളള സ്വര്‍ണത്തിന്‍റെ ഇറക്കുമതി കുറയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് വില കുതിച്ചുകയറാനുളള പ്രധാന കാരണം.വന്‍കിട നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണം വാങ്ങിച്ചു കൂട്ടുന്നതും രൂപയുടെ മൂല്യമിടിയുന്നതും വില വര്‍ധനയിലേക്ക് നയിച്ചു.


Full View



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News