40,000ത്തിലേക്ക് സ്വർണവില; ഇന്ന് കൂടിയത് 240 രൂപ

ഏപ്രിൽ 14 നാണ് അവസാനമായി സ്വർണവില കൂടിയത്

Update: 2022-04-18 05:22 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കൂട്ടിയത്. 240 രൂപ വർധിച്ച് ഒരുപവൻ സ്വർണത്തിന് 39,880 രൂപയായി. 39649 രൂപയായിരുന്നു ഇന്നലെ വരെ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 120 രൂപ കൂടി കൂടിയാൽ പവന് 40,000 രൂപയാകും.

ഒരുഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് 4985 രൂപയായി. 4955 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരുഗ്രാം സ്വർണത്തിന്റെ വില. ഏപ്രിൽ 14 നാണ് അവസാനമായി സ്വർണവില കൂടിയത്. ഏപ്രിൽ നാല്,അഞ്ച്, ആറ് തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായത്. 38240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായത്.

അതേ സമയം വെള്ളിക്ക് 75 .20 രൂപയാണ് ഇന്ന് വർധിച്ചത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News