കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1. 40 കോടി രൂപയുടെ സ്വർണം പിടികൂടി

കാസർകോട്, പാനൂര്‍ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്

Update: 2022-06-10 04:22 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 1 കോടി 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ടു  വിമാനങ്ങളിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം. കാസര്‍കോട്, പാനൂര്‍ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യവിമാനത്തിലെ യാത്രക്കാരനായ  കാസർകോട് സ്വദേശിയില്‍ നിന്നാണ് 849 ഗ്രാം സ്വർണം പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ  എയര്‍ ഇന്ത്യവിമാനത്തിലെ യാത്രക്കാരനായ പാനൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 1867 ഗ്രാം സ്വർണവും പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് പുറത്ത് വിട്ടിട്ടില്ല.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News