സസ്‌പെൻഡ് ചെയ്ത് ഒമ്പത് മാസങ്ങൾക്ക് ശേഷം എൻ.പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

അഡീ.ചീഫ് സെക്രട്ടറിക്ക് അന്വേഷണ ചുമതല

Update: 2025-07-24 07:34 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണത്തിന് സർക്കാർ. അന്വേഷണ ഉദ്യോഗസഥനായി അഡീഷനൽ ചീഫ് സെക്രട്ടറിരാജന്‍ ഖൊബ്രഗഡെ ചുമതലപ്പെടുത്തി. സസ്പെന്‍‍ഡ് ചെയ്ത് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസമാണ് അന്വേഷണത്തിന് സമയ പരിധി.പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിങ് ഓഫീസര്‍.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി എ ജയതിലക് , ഗോപാലകൃഷ്ണൻ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് എൻ.പ്രശാന്ത് ഐഎഎസിനെ സസ്പെൻഡ് ചെയ്തത്.ഇതിനിടയിൽ മൂന്നുതവണ സസ്പെൻഷൻ നീട്ടുകയും ചെയ്തു. സസ്പെൻഷൻ മെമ്മോയ്ക്ക് എൻ.പ്രശാന്ത് നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഇപ്പോൾ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. കുറ്റപത്രത്തിൽ ആരോപണങ്ങളെല്ലാം എൻ.പ്രശാന്ത് നിഷേധിച്ചു. എന്നാൽ ഇതിനു പറയുന്ന ന്യായങ്ങൾ അംഗീകരിക്കാൻ ആവില്ല എന്നാണ് സർക്കാർ നിലപാട്.

Advertising
Advertising

അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയെ അന്വേഷണ ഉദ്യോഗസ്ഥാനായും പ്രിന്‍സിപ്പല് സെക്രട്ടറി ടിങ്കു ബിസ്വാള്‍ പ്രസന്‍‍റിംഗ് ഓഫീസറായും നിയമിച്ചാണ് ഉത്തരവ്. മൂന്നുമാസമാണ് അന്വേഷണത്തിനായി കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സസ്പെൻഡ് ചെയ്ത് ആറുമാസത്തിനകം അന്വേഷണം റിപ്പോർട്ട് നൽകണമെന്നാണ് സർവീസ് ചട്ടം. എന്നാൽ സസ്പെൻഷൻ കാലാവധി 9 മാസം കഴിയുമ്പോഴാണ് സർക്കാർ അന്വേഷണത്തിനുള്ള ഉത്തരവ് പുറത്തിറക്കിയത്.

വിഡിയോ സ്റ്റോറി കാണാം...

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News