കേരളീയം പരിപാടിക്ക് 10 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

ജനുവരി 23 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്

Update: 2024-01-25 10:37 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കേരളീയം പരിപാടിക്ക് 10 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അധികമായി അനുവദിച്ചു. നേരത്തെ 27 കോടി രൂപ കേരളീയത്തിന് അനുവദിച്ചിരുന്നു. കഴിഞ്ഞ  ഡിസംബർ 23 നാണ് ടൂറിസം വകുപ്പ് അധിക ഫണ്ട് ചോദിച്ചത്. ജനുവരി 23 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ ഏഴുവരെയായിരുന്നു കേരളീയം പരിപാടി നടന്നത്. ഇതിനായി ടൂറിസം വകുപ്പിന് 27 കോടി രൂപ അനുവദിക്കുകയും ചെയ്തു. അധിക ചെലവിലേക്ക് 10 കോടി രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 23 ന് ടൂറിസം വകുപ്പ് ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് 10 കോടി രൂപ അനുവദിച്ചത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News