ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി; സമീപനരേഖയുടെ കരടില്‍ മാറ്റം വരുത്തി സർക്കാർ

പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വെച്ച കരട് രേഖയിലാണ് മാറ്റം.

Update: 2022-08-24 04:36 GMT

കോഴിക്കോട്:  ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടില്‍ മാറ്റം വരുത്തി സർക്കാർ. 'ലിംഗസമത്വത്തലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന തലക്കെട്ട് മാറ്റി. പകരം 'ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്നാക്കി. 'ഇരിപ്പിട സമത്വ'മെന്ന ഭാഗവും ചർച്ചാ രേഖയില്‍ നിന്ന് ഒഴിവാക്കി.

വിഷയത്തിൽ സര്‍ക്കാരിനെതിരെ സമസ്തയടക്കമുള്ള സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം. ഇതിന്റെ 16ാമത്തെ അധ്യായത്തിന്റെ തലക്കെട്ട്- 'ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്നായിരുന്നു.

Advertising
Advertising

അതിൽ എട്ടുപോയിന്റായിരുന്നു ചർച്ചക്കുണ്ടായിരുന്നത്. ഇതിലെ ഒന്നാമത്തെ ചര്‍ച്ചാ പോയിന്റും വിവാദമായിരുന്നു.   'ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ എത്തിക്കാനും ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ നൽകുമ്പോഴും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് ' എന്നതായിരുന്നു ഒന്നാമത്തെ ചർച്ച പോയിന്റ്. 

ഇതിനെതിരായണ് മുസ്‍ലിം മത സംഘടനകൾ  രംഗത്തെത്തിയത്. ജെന്‍ഡര്‍ പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും മുസ്‌ലിം ജമാഅത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആശയപ്രചരണവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.ഇതോടെയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ കരടില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.


'ഭരണഘടനയുടെ ആർട്ടിക്കിൾ 15 അനുസരിച്ച് മതം,ജാതി ലിംഗം വർണം, വർഗം,പ്രദേശം എന്നിവയുടെ പേരിൽ വിവേചനം അനുവദിക്കുന്നില്ല. ആർട്ടിക്കിൾ 14 എല്ലാ തരത്തിലുമുള്ള സമത്വവം വിഭാവനം ചെയ്യുന്നു. നീതിയിലധിഷ്ഠിതമായ സാമൂഹിക സൃഷ്ടി സാധ്യമാകണമെങ്കിൽ എല്ലാത്തരത്തിലുമുള്ള നീതി ഉറപ്പാക്കണം.ഇതിൽ പ്രധാനമാണ് ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്നാണ് ഒന്നാമത്തെ പോയിന്റ് തിരുത്തിയിരിക്കുന്നത്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News