ലൈഫ് മിഷനിൽ നിന്ന് സർക്കാർ 136 കോടി തിരിച്ചെടുത്തതായി രേഖ
കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ അവസാനമാണ് തുക ട്രഷറിയിലേക്ക് മാറ്റിയത്
തിരുവനന്തപുരം: ലൈഫ് മിഷനിൽ നിന്ന് സർക്കാർ പണം തിരിച്ചെടുത്തതായി രേഖ. ലൈഫ് മിഷന് അനുവദിച്ച 136 കോടി രൂപയിലധികമാണ് തിരിച്ചെടുത്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ അവസാനമാണ് തുക ട്രഷറിയിലേക്ക് മാറ്റിയത്.682 കോടിയായിരുന്നു ലൈഫ് മിഷൻ്റെ ബജറ്റ് വിഹിതം.
2024- സാമ്പത്തിക വര്‍ഷം പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന പദ്ധതിക്കായി ലൈഫ് മിഷന് ബജറ്റില്‍ നീക്കി വെച്ചത് 692 കോടി രൂപയാണ്. ഇതില്‍ 247.36 കോടി രൂപയാണ് ലൈഫ് മിഷന്‍റെ PSTB അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതിനാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ചിലവാക്കിയത് 110.46 കോടി രൂപ മാത്രമാണ്. സര്‍ക്കാര്‍ നല്‍കിയതില്‍ തന്നെ 136.89 കോടി രൂപയാണ് സാമ്പത്തിക വര്‍ഷ അവസാനം ട്രഷറിയിലേക്ക് തിരികെ മാറ്റി.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ഞെരുക്കം മറികടക്കാനായിരുന്നു നടപടി. ഏപില്‍, മെയ് മാസങ്ങളിലെ ലൈഫ് മിഷനിലെ ജീവനക്കാരുടെ ശമ്പളം നല്‍കാനായി തിരികെ പിടിച്ചതില്‍ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് ലൈഫ് മിഷന് സിഇഒ ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. അത് അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ നിന്നാണ് പണം തിരികെ പിടിച്ച കാര്യവും വ്യക്തമായത്. സാധാരണ നടപടി മാത്രമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
വീഡിയോ റിപ്പോര്‍ട്ട് കാണാം..