പുതിയ പ്രഖ്യാപനങ്ങളുമായി സർക്കാർ; ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചു

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷമ പെൻഷനുകൾ, സർക്കസ്, കല പെൻഷനുകൾ പ്രതിമാസം1600 രൂപയാണ്. ഈ പെൻഷനുകൾ 400 രൂപ കൂടി ഉയർത്തി 2000 രൂപയാക്കി

Update: 2025-10-29 14:51 GMT

തിരുവനന്തപുരം: പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ് കല പെൻഷനുകൾ പ്രതിമാസം1600 രൂപയാണ്. ഈ പെൻഷനുകൾ 400 രൂപ കൂടി ഉയർത്തി 2000 രൂപയാക്കി. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു.

ക്ഷേമ പെൻഷനുകളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ട്രാൻസ് ജന്റർ ഉൾപ്പെടെയുള്ള വനിതകൾക്കും ക്ഷേമ പെൻഷൻ നൽകും. 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും. കുടുംബശ്രീ എഡിഎസ്കൾക്കുള്ള പ്രവർത്തന ഗ്രാൻഡും ഇതോടൊപ്പം നൽകും.

Advertising
Advertising

കൂടാതെ യുവ തലമുറക്കായും പദ്ധതികൾ പ്രഖ്യാപിച്ചു. കണക്ട് ടു വർക്ക് സ്കോളർഷിപ്പിലൂടെ പ്രതിവർഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപ്പൻഡ് അല്ലെങ്കിൽ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ ഭാഗമായി പ്രതിമാസം 1000 രൂപ വീതം നൽകും. 5 ലക്ഷം യുവതി യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രതിവർഷം സർക്കാർ 600 കോടി രൂപ ചെലവിടേണ്ടി വരും.

അതേസമയം, ആശമാരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനാണെന്ന് പ്രഖ്യാപനത്തിലൂടെ തെളിഞ്ഞെന്ന് ആശാ സമരക്കാർ. 21000 രൂപ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യമെന്നും 1000 രൂപ വളരെ ചെറുതെന്നും സമരക്കാർ. സമരം തുടരുമെന്നും സമരത്തിന്റെ രൂപം എങ്ങനെ വേണമെന്ന് നാളത്തെ സംസ്ഥാന സമിതിയിൽ തീരുമാനിക്കുമെന്നും സമരക്കാർ പറഞ്ഞു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News