‘നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ല’ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ

63 പേജുകളുണ്ടായിരുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ അവസാന പാരഗ്രാഫ് മാത്രമാണ് ഗവർണർ വായിച്ചത് - പ്രസംഗത്തിന്റെ പൂർണരൂപം

Update: 2024-01-25 04:44 GMT
Editor : Anas Aseen | By : Web Desk
Advertising

നയപ്രഖ്യാപനപ്രസംഗം 63 പേജുകളിലായി 136 ഖണ്ഡികകളിലായിരുന്നു തയ്യാറാക്കിയിരുന്നത്.. അതിൽ 136 ാമത് ഖണ്ഡിക മാത്രം വായിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സഭ വിട്ടത്. അതിനായി എടുത്തതാകട്ടെ ഒരു മിനുട്ട് 17 സെക്കന്റ് മാത്രം.

നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ, സ്മാരകങ്ങളിലോ അല്ലെന്നും, മറിച്ച്, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമ്യൂഹ്യനീതി എന്നീ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയി​ലുമാണെന്നും നമുക്ക് ഓർക്കാമെന്നായയിരുന്നു ആ ഖണ്ഡികയിലെ ആദ്യ വാചകം. 

ഗവർണർ നടത്തിയ പസ്രംഗത്തിന്റെ പൂർണരൂപം

‘‘നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ, സ്മാരകങ്ങളിലോ അല്ലെന്നും, മറിച്ച്, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമ്യൂഹ്യനീതി എന്നീ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയി​ലുമാണെന്നും നമുക്ക് ഓർക്കാം. ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിർത്തിയത് സഹകരണ ഫെഡറലിസത്തിന്റ അന്ത:സത്തയാണ്. ഈ അന്ത:സത്തയ്ക്ക് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വൈിദ്ധ്യവും വർണ്ണാഭവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗമെന്ന നിലയിൽ നാം ഒത്തൊരുമിച്ച് നമ്മുടെ പന്ഥാവിലുള്ള എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് സമഗ്രമായ വളർച്ചയുടേയും ഉത്തരവാദിത്വമുള്ള പ്രതിരോധശേഷിയുടെയും വർണ്ണകമ്പളം നെയ്തെടുക്കും.’’

ജയ് ഹിന്ദ്

എന്ന് പറഞ്ഞവസാനിപ്പിച്ച് സഭവിടുകയായിരുന്നു ഗവർണർ.

നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോഴും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇരുവരും കൈ കൊടുത്തില്ല. പൂച്ചെണ്ട് മാത്രം കൈമാറുകയാണ് ഉണ്ടായത്. മാധ്യമങ്ങളോട് പ്രതികരിക്കാനും ഗവര്‍ണര്‍ തയ്യാറായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ഗവർണർ-സർക്കാർ പോര് അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നതിനിടയിലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപനം കഴിഞ്ഞ് 29ന് വീണ്ടും സഭ സമ്മേളനം ചേരുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കേരളത്തിലെ കേളികൊട്ടിന് തുടക്കമാകും. പ്രതിപക്ഷത്തിന് മുന്നില്‍ വിഷയങ്ങള്‍ നിരവധി. എക്സാലോജികില്‍ തുടങ്ങി,നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടികള്‍ വരെ നിയമസഭയില് കത്തിപ്പടരും കേന്ദ്രത്തിനെതിരായ സമരത്തില്‍ പ്രതിപക്ഷം വിട്ട് നില്‍ക്കുന്നതായിരിക്കും സർക്കാരിന്‍റെ പിടിവള്ളി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദം ഭരണപക്ഷത്തിനുള്ള ബോണസാണ്. എന്തായാലും മാർച്ച് 27 വരെ നീണ്ട് നില്‍ക്കുന്ന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നണികളുടെ രാഷ്ട്രീയ പ്രചരണത്തിന്‍റെ തുടക്കമാകും. ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റായത് കൊണ്ട് ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കുന്നത് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ നേരിടുന്ന വലിയ വെല്ലുവിളി.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News