'ജൂനിയർ മാൻഡ്രേക്കിലെ ജഗതിയാണ് ഗവർണർ'; കെ.വി.സുമേഷ് എം.എൽ.എ

ബി.ജെ.പിയുടെ അച്ചാരം വാങ്ങി വന്നാൽ കേരളത്തെ തകർക്കാൻ കഴിയില്ലെന്നും കെ.വി.സുമേഷ് കൂട്ടിച്ചേർത്തു

Update: 2024-01-29 08:52 GMT

തിരുവനന്തപുരം: മോദി അല്ല പിണറായി വിജയനാണ് കേരളത്തിൻറെ ഗ്യാരൻ്റിയെന്ന് അഴീക്കോട് എം.എൽ.എ കെ.വി.സുമേഷ് . അപസർപക കഥകളെ വെല്ലുന്ന കഥകളാണ് ഇറക്കുന്നതെന്നും കേരള വിരുദ്ധ നീക്കം കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.



ക്ഷേമ പെൻഷൻ ഫലപ്രദമായി കൊടുത്തുതീർത്ത ഗവൺമെൻറ് ആണ് എൽഡിഎഫ്. മഹത്തായ കേരളത്തെ തകർക്കാൻ ഒരു പത്മവ്യൂഹം പ്രവർത്തിക്കുന്നുണ്ടെന്നും ജൂനിയർ മാൻഡ്രേക്ക് സിനിമയിലെ ജഗതിയുടെ കഥാപാത്രമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Advertising
Advertising



യു.ഡി.എഫ് ഗവർണറിനൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുകയാണെന്നും അക്രമത്തിന് നേതൃത്വം നൽകാൻ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചത് കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൻറെ താൽപര്യം സംരക്ഷിക്കുന്നതിന് പകരം കേരളത്തിൽനിന്ന് ജയിച്ചു പോയ എംപിമാർ ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്നും സുമേഷേ് ചോദിച്ചു. ബിജെപിയുടെ അച്ചാരം വാങ്ങി വന്നാൽ കേരളത്തെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News