ഭരണഘടനാ വിരുദ്ധ നീക്കം നടത്തുന്ന ഗവർണർ രാജിവെയ്ക്കണം: ഹമീദ് വാണിയമ്പലം

കേരള സർക്കാരുമായി എന്ത് ധാരണയിലാണ് വി.സിമാരെ നിയമിച്ചതെന്ന് വ്യക്തമാക്കേണ്ടത് ഗവർണറാണ്. അല്ലാതെ പദവിയുടെ അന്തസിന് നിരക്കാത്ത ജൽപനങ്ങൾ നടത്തുകയല്ല വേണ്ടതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Update: 2022-10-24 07:22 GMT
Advertising

തൃശൂർ: ഭരണഘടന വിരുദ്ധമായ നീക്കങ്ങൾ നടത്തി തെരെത്തെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിക്കുന്ന കേരള ഗവർണർ അടിയന്തരമായി രാജിവെയ്ക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന നേതൃ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാല ചാൻസലർ എന്ന നിലയിൽ വി.സിമാരെ നിയമിക്കാൻ അധികാരം ഗവർണർക്കാണ്. ആ നിലക്ക് കേരളത്തിലെ സർവകലാശാലകളിൽ യോഗ്യതയില്ലാത്തവരാണ് വി.സിമാരെങ്കിൽ ഗവർണർക്കും കൂട്ടുത്തരവാദിത്വമുണ്ട്. കേരള സർക്കാരുമായി എന്ത് ധാരണയിലാണ് വി.സിമാരെ നിയമിച്ചതെന്ന് വ്യക്തമാക്കേണ്ടത് ഗവർണറാണ്. അല്ലാതെ പദവിയുടെ അന്തസിന് നിരക്കാത്ത ജൽപനങ്ങൾ നടത്തുകയല്ല വേണ്ടത്.


തൃശൂർ തെന്നിലാപുരം ഹാളിൽ വെൽഫെയർ പാർട്ടി സംസ്ഥാന നേതൃശില്പശാല സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഗവർണർമാരെ ആയുധമാക്കി ഫെഡറൽ സംവിധാനത്തെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്ന സാഹചര്യത്തിൽ യാതൊരു തരത്തിലും ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെടാത്ത ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതാണ്. രാജ്യത്തെ പൗരസമൂഹം ഈ ആവശ്യം ഉയർത്തണം. പല സന്ദർഭങ്ങളിലും സംഘ്പരിവാർ താൽപര്യം സംരക്ഷിക്കാൻ ഗവർണറുമായി ഒത്തുകളിച്ച പിണറായി സർക്കാർ ഇനിയെങ്കിലും തങ്ങളുടെ നയം തിരുത്തണം. ഗവർണറുടെ ഭരണഘടനാ വിരുദ്ധ സമീപനങ്ങൾക്കെതിരെ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിഷ, സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹഖീം, സംസ്ഥാന ഭാരവാഹികളായ സജീദ് ഖാലിദ്, എസ്. ഇർഷാദ്, ജബീന ഇർഷാദ്, ഗണേഷ് വടേരി തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News