എസ്എഫ്ഐ ബാനറുകൾ നീക്കിയില്ല; കാലിക്കറ്റ് സർവകലാശാല വി.സിക്കെതിരെ കടുത്ത നടപടിയെടുക്കാൻ ഗവർണർ

എസ്.എഫ്.ഐ പ്രതിഷേധം നിലനിൽക്കെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും

Update: 2023-12-18 05:04 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കാലിക്കറ്റ് സർവകലശാല വൈസ് ചാൻസിലർ എം. കെ ജയരാജിന് എതിരെ കടുത്ത നടപടി ഉണ്ടാകും. ചാൻസിലറായ ഗവർണർ നടപടികൾ ആരംഭിച്ചതായി സൂചന. നിർദേശം നൽകിയിട്ടും ഗവർണർക്ക് എതിരായ ബാനറുകൾ നീക്കം ചെയ്യാത്തതിനലാണ് നടപടി.

എസ്.എഫ്.ഐ പ്രതിഷേധം നിലനിൽക്കെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. ആർ എസ് എസ് അനുകൂല സംഘടനയുടെ സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ AISF ഗവർണർക്കെതിരെ പ്രതിഷേധ മാർച്ച് നടത്തും. ഗവർണർ പങ്കെടുക്കുന്ന സെമിനാർ ഹാളിലേക്ക് വൈകിട്ടാണ് AISF പ്രതിഷേധ മാർച്ച് നടത്തുക.

കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും , ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സുരക്ഷയിൽ ആണ് സർവകലാശാല ക്യാമ്പസ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News