ഗവർണറുടെ ഹിയറിങ്; നാല് വി.സിമാര്‍ നേരിട്ട് ഹാജരായി

കണ്ണൂർ, എംജി സർവകലാശാല വൈസ് ചാൻസലർമാർ എത്തിയില്ല

Update: 2022-12-12 07:40 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ വൈസ് ചാൻസിലർമാർക്ക് ഗവർണർ നടത്തുന്ന ഹിയറിങ് തുടങ്ങി. നാല് ചാൻസലന്മാർ നേരിട്ട് ഹാജരായി. കണ്ണൂർ, എംജി സർവകലാശാല വൈസ് ചാൻസലർമാർ ഹിയറിങ്ങിന് എത്തിയില്ല.

രാവിലെ പതിനൊന്നിന് രാജ്ഭവനിൽ ആരംഭിച്ച ഹിയറിംഗിൽ നാല് വി സി മാർ നേരിട്ട് പങ്കെടുത്തു. കേരള മുൻ വിസി- വി പി മഹാദേവൻപിള്ള, ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥ്, ഓപ്പൺ സർവകലാശാല വി സി ഡോ. മുബാറക് പാഷ, കുസാറ്റ് വി സി ഡോ. മധു എന്നിവർ നേരിട്ടെത്തി വിശദീകരണം നൽകി. അഭിഭാഷകനോടൊപ്പം ആണ് കുസാറ്റ് വി സി എത്തിയത്.

Advertising
Advertising

കാലിക്കറ്റ്, മലയാളം, സംസ്‌കൃതം സർവകലാശാല വിസി മാർക്ക് പകരം അഭിഭാഷകരാണ് ഹിയറിംഗിൽ പങ്കെടുക്കുന്നത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനോ അഭിഭാഷകനോ ഹിയറിങ്ങിന് എത്തില്ല എന്ന് രാജ്ഭവനെ അറിയിച്ചു. എംജി സർവകലാശാല വി സി ഡോക്ടർ സാബു തോമസ് റഷ്യൻ സന്ദർശനത്തിൽ ആയതിനാലാണ് ഹിയറിങിൽ പങ്കെടുക്കാത്തത്. ജനുവരി മൂന്നിന് അദ്ദേഹത്തിന് വേണ്ടിയുള്ള സ്‌പെഷ്യൽ ഹിയറിങ് നടക്കും. ഹിയറിങ്ങിനു ശേഷം വിശദമായ റിപ്പോർട്ട് രാജ്ഭവൻ ഹൈക്കോടതിക്ക് കൈമാറും. കോടതി വിധിക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ തീരുമാനം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News