'സെല്ലിന്റെ കമ്പിയിൽ ഉപ്പ് തേച്ച് തുരുമ്പിപ്പിച്ചു, ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ചു'; ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തോടെ

ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് ഗോവിന്ദച്ചാമി പുറത്ത് ചാടിയത്

Update: 2025-07-25 12:38 GMT
Editor : Lissy P | By : Web Desk

കണ്ണൂര്‍:  കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.മതില്‍ ചാടുന്നതിന് 20ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇപ്പോഴിതാ ആ തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. മതില്‍ ചാടുന്നതിന് വേണ്ടി ഗോവിന്ദച്ചാമി ശരീരഭാരംകുറച്ചിരുന്നു.

ഒരുകൈമാത്രമുളള ഗോവിന്ദച്ചാമി ഏഴരമീറ്റർ ഉയരമുള്ള മതിൽചാടുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നു. ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം. അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രിൽ ആദ്യം കട്ടുചെയ്തു.ഇതിനായി ഗ്രിൽ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചു. ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് പുറത്ത് ചാടിയത്.പുലർച്ച 3.30ഓടെ ജയിലിനുള്ളിൽ നിരീക്ഷണം നടത്തി. ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ കൂട്ടിക്കെട്ടി കയറുണ്ടാക്കുകയും ചെയ്തു.ഇത് ഉപയോഗിച്ചാണ് ഏഴരമീറ്റർ ഉയരമുള്ള മതിൽ ചാടിയത്. അലക്ക് കല്ലിൽ കയറി പുറത്തേക്ക് ചാടിയത്.പുറത്തിറങ്ങിയാൽ എങ്ങനെ നീങ്ങണമെന്നതും കൃത്യമായി ആസൂത്രണം ചെയ്തു.ഇതിനായി ജയിൽ ഡ്രസ് മാറുകയും ചെയ്തു.

Advertising
Advertising

എല്ലാംഗോവിന്ദച്ചാമിയുടെ ആസൂത്രണമായിരുന്നെങ്കിലും ജയിലിനുള്ളിലെ സഹായവും ഇയാൾക്ക് കിട്ടിയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പൊലീസ്. അത് ആരെല്ലാമാണെന്ന അന്വേഷണത്തിലാണ് പൊലീസ്.

അതീവ സുരക്ഷയുള്ള ബി-10 സെല്ലിലായിരുന്നു ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്.എന്നാല്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് സി-4ലോക്ക് മാറ്റിയത്. ജയില്‍ ഉദ്യോഗസ്ഥരുടെ നോട്ടം പെട്ടന്ന് കിട്ടാത്ത സെല്ല് മനപ്പൂര്‍വ്വം ഇയാള്‍ ചോദിച്ച് വാങ്ങുകയായിരുന്നു. 

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെട്രല്‍ ജയില്‍ ചാടിയത്.  11മണിയോടെ കണ്ണൂർ നഗര പരിസരത്ത് നിന്നാണ് പിടികൂടിയത്. കണ്ണൂർ നഗരത്തിലെ തളാപ്പിൽ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ പൊലീസും ജയിൽ അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News