വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് സർക്കാർ വക യാത്രയപ്പ്

കോവളത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് യാത്രയപ്പ്

Update: 2023-04-19 16:16 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:  വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കി സർക്കാർ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് വിരുന്ന് നല്‍കിയത്. ചീഫ് ജസ്റ്റിസുമാർ വിരമിക്കുന്പോള്‍ സാധാരണ ഗതിയില്‍ സർക്കാർ വിരുന്ന് നല്‍കാറില്ല.

ഈ മാസം 23 നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സർവീസില്‍ നിന്ന് വിരമിക്കുന്നത്. സാധാരണ ചീഫ് ജസ്റ്റിസുമാർ വിരമിക്കുന്പോള്‍ ഹൈക്കോടതി ഫുള്‍ ബഞ്ച് ചേർന്നാണ് യാത്രയയപ്പ് നല്‍കുന്നത്. അത് കഴിഞ്ഞാഴ്ച നടന്നിരിന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന് സർക്കാർ യാത്രയയപ്പ് നല്‍കുന്നത്.

Advertising
Advertising

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന യാത്ര അയപ്പില്‍ മുഖ്യമന്ത്രിപിണറായി വിജയനും  മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ചീഫ് ജസ്റ്റിസുമാർ വിരമിക്കുന്പോള്‍ സാധാരണ ഗതിയില്‍ സർക്കാർ വിരുന്ന് നല്‍കാറില്ല.വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് വിരുന്ന നല്‍കിയതിനെതിരെ വിമർശനം ഉയരാന്‍ സാധ്യതയുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News