ഗുഫ്തുഗു ഫിലിം സൊസൈറ്റി രൂപീകരിച്ചു

ആഗസ്റ്റ് 2 ശനിയാഴ്ച കൈരളി ശ്രീ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സിനിമ സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിൻ പരാരി ഉൽഘാടനം ചെയ്തു

Update: 2025-08-03 02:04 GMT

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുഫ്തുഗു കലക്ടീവിന്റെ ആഭിമുഖ്യത്തിൽ ഫിലിം സൊസൈറ്റി രൂപീകരിച്ചു. ആഗസ്റ്റ് 2 ശനിയാഴ്ച കൈരളി ശ്രീ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സിനിമ സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിൻ പരാരി ഉൽഘാടനം ചെയ്തു.

ഗുഫ്തുഗു ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയായി അർഷക്കിനെയും ജനറൽ സെക്രട്ടറിയായി അലൻ ശുഹൈബിനെയും ട്രഷററായി അഷ്കിന ബഷീറിനെയും തെരഞ്ഞെടുത്തു. പരിപാടിയിൽ 'യുദ്ധ സമ്പത് വ്യവസ്ഥയും ആഗോള രാഷ്ട്രീയവും' എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ.സഹദേവൻ സംസാരിച്ചു. തുടർന്ന് 'The Battle of Algiers' സിനിമ പ്രദർശവും നടന്നു.

Advertising
Advertising

രാഷ്ട്രീയവും സിനിമയും ചർച്ച ചെയ്യുന്ന വേദികൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് ഫിലിം സൊസൈറ്റി ഉൽഘാടനം ചെയ്ത് കൊണ്ട് മുഹ്‌സിൻ പരാരി പറഞ്ഞു.

കോഴിക്കോട് കേന്ദ്രീകരിച്ചു നടന്നിരുന്ന സർഗാത്മക പരിപാടികളെയും ജനകീയ പ്രതിഷേധങ്ങളെയും കേസെടുത്ത് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അത്തരം ശ്രമങ്ങളെ അതിജീവികാനാണ് ഇത്തരം കൂട്ടായ്മകൾ ലക്ഷ്യം വെക്കുന്നതെന്നും അധ്യക്ഷ ഭാഷണം നിർവഹിച്ച അലൻ ശുഐബ് പറഞ്ഞു.

നിലവിലുള്ള ഭരണകൂടങ്ങൾ വെൽഫയർ സ്റ്റേറ്റിൽ നിന്നും 'വാർഫെയർ' സ്റ്റേറ്റിലേക്ക് പരിണാമം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കെ.സഹദേവനും പ്രഭാഷണത്തിൽ സൂചിപ്പിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News