ഹജ്ജ് തീർത്ഥാടകർ മടങ്ങിയെത്തി തുടങ്ങി; ആദ്യ സംഘത്തെ സമദാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു

ഇത്തവണ 11,556 പേരാണ് കേരളത്തിൽ നിന്ന് ഹജ്ജിനായി പോയത്

Update: 2023-07-14 01:32 GMT
Advertising

മലപ്പുറം: കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങിയെത്തി തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ആദ്യ സംഘത്തെ അബ്ദു സമദ് സമദാനി എംപിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആഗസ്ത് രണ്ടിനാണ് അവസാന വിമാനമെത്തുക.

പരിശുദ്ധ ഹജ്ജ് കർമ്മം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഹാജിമാർ നാട്ടിൽ തിരിച്ചെത്തിയത്. മദീനയിൽ നിന്ന് 145 ഹാജിമാരുമായി ആദ്യ വിമാനമെത്തി. രാത്രി 10.5 ന് മറ്റെരു വിമാനവും എത്തി.

കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ന് ഉച്ചയ്ക്കും കൊച്ചിയിലേക്കുള്ള ആദ്യ വിമാനം 18ാം തിയ്യതി രാത്രിയുമാണ് എത്തുക. അഞ്ച് ലിറ്റർ സംസം വെള്ളമാണ് വിമാനത്തിൽ നിന്ന് ഹാജിമാർക്ക് നൽകിയത്. ഇത്തവണ 11,556 പേരാണ് കേരളത്തിൽ നിന്ന് ഹജ്ജിനായി പോയത്. ആഗസ്ത് രണ്ട് വരെ മിക്ക ദിവസവും ഹാജിമാർക്കായി പ്രത്യേക വിമാന സർവീസ് ക്രമീകരിച്ചിട്ടുണ്ട്.


Full View

Haj pilgrims started returning to Kerala

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News