പേരാമ്പ്രയിലെ ഹലാൽ ബീഫിന്റെ പേരിലെ ആക്രമണം: ഒരാൾ കസ്റ്റഡിയില്‍

ക്ഷണത്തില്‍ മതം കലര്‍ത്തുന്ന ആര്‍.എസ്.എസ് ഭീകരതക്കെതിരെ എന്ന തലക്കെട്ടില്‍ സി.ഐ.ടി.യു ഇന്ന് പേരാമ്പ്രയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കും.

Update: 2022-05-09 01:42 GMT
Editor : rishad | By : Web Desk

കോഴിക്കോട്: പേരാമ്പ്രയില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനത്തില്‍ കയറി ആക്രമണം. ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. ജീവനക്കാരെ അക്രമിച്ച സംഘത്തിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു‍.

അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാണ്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ആര്‍.എസ്.എസ് ഭീകരതക്കെതിരെ എന്ന തലക്കെട്ടില്‍ സി.ഐ.ടി.യു ഇന്ന് പേരാമ്പ്രയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കും. വൈകിട്ട് മൂന്ന് മണിയോടെയാണ് നാലംഗ സംഘം ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. പിന്നീട് മടങ്ങിപ്പോയ ഇവര്‍ ആറുമണിയോടെ വീണ്ടുമെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു,

Advertising
Advertising

അക്രമത്തിനു പിന്നില്‍ സംഘ്പരിവാറാണെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു. ആക്രമണത്തിൽ സൂപ്പർമാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി . അക്രമി സംഘത്തില്‍പെട്ട മേപ്പയ്യൂർ സ്വദേശി പ്രസൂണിനെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.  സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികളും ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News