മുസ്‍ലിം സംഘടനകളും ആർഎസ്എസും തമ്മിലുള്ള ചർച്ചയുടെ പേരിൽ സിപിഎം ജനശ്രദ്ധ തിരിക്കുന്നു: ഷിബു ബേബി ജോൺ

മുസ്‍ലിം സംഘടനകളെ ഭയത്തിൽ നിർത്താനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം പറഞ്ഞു

Update: 2023-02-23 13:29 GMT

തിരുവനന്തപുരം: മുസ്‌ലിം സംഘടനകളും - ആർഎസ്എസുമായുള്ള ചർച്ചുടെ പേരിൽ സിപിഎം യഥാർഥ പ്രശ്നങ്ങളെ വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ക്രിസ്ത്യൻ സംഘടനകൾ ആർഎസ്എസുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രി പറയുന്നില്ല. മുസ്‍ലിം സംഘടനകളെ ഭയത്തിൽ നിർത്താനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടക്കുന്നത് ന്യൂനപക്ഷ - ഭൂരിപക്ഷ eപാരാട്ടം അല്ലെന്നും ഗാന്ധിജിയുടെ ഹിന്ദുത്വവും - വർഗീയ പാർട്ടികൾ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വവും തമ്മിലുള്ള പോരാട്ടമാണെന്നും പറഞ്ഞ ഷിബു സി.പി.ഐ.എം നിലപാടുകളാണ് ഇടതുപക്ഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കൂട്ടിച്ചേർത്തു.

Advertising
Advertising

ദുരിതാശ്വാസ നിധി തട്ടിപ്പ് വലിയ കുംഭകോണത്തിൻ്റെ ഭാഗമാണെന്നും ഭരണത്തിൻ്റെ പിടിപ്പുകേടിൻ്റെ ഭാഗമാണ് തട്ടിപ്പ്. ഗവൺമെൻ്റിന് ഇടതുപക്ഷ മനസ് നഷ്ടപ്പെട്ടു. കേരളത്തിൽ ഇടതുപക്ഷ സർക്കാരേ ഉള്ളൂ, ഇടതുപക്ഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News