കനത്ത മഴ; പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനങ്ങൾക്കും നിയന്ത്രണം.
Update: 2025-05-24 11:37 GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെ തുടർന്ന് ജാഗ്രത നിർദ്ദേശം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനങ്ങൾക്കും നിയന്ത്രണം.ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അടുത്ത ബുധനാഴ്ച വരെയാണ് നിയന്ത്രണങ്ങൾ.
മഴ കനത്തതോടെ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ. കോന്നി തണ്ണിത്തോട് വീടിനു മുകളിലേക്ക് മരം വീണു. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഇളക്കൊള്ളൂരിൽ മരം കടപുഴകി വൈദ്യുതി പോസ്റ്റിലേക്ക് വീണു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു സമീപത്തെ വീട്ടിലേക്ക് വീണതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.