കനത്ത മഴ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2025-06-26 05:31 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ നേരത്തെയുണ്ടായിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

നേരത്തെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മാത്രമായിരുന്നു ഓറഞ്ച് അലർട്ടുണ്ടായിരുന്നത്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള. ലക്ഷദ്വീപ്, കർണാടക തീരത്തുനിന്ന് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കൻ ആന്ധ്രാപ്രദേശിനുമുകളിലും സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദപാത്തിയായി മാറുന്നതാണ് മഴകനക്കാൻ കാരണം.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News