കനത്ത മഴ; എറണാകുളം ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി
വിവിധ അണക്കെട്ടുകളിൽ നിന്നുള്ള ജലം തുറന്നുവിട്ടതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നതാണ് ക്ഷേത്രം മുങ്ങാൻ കാരണം.
Update: 2025-06-26 02:15 GMT
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴ കനത്തതോടെ എറണാകുളം ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി. അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്. പിതൃ തർപ്പണച്ചടങ്ങുകൾ കരയിലേക്ക് മാറ്റി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ആലുവ ശിവക്ഷേത്രം പൂർണമായി വെള്ളത്തിൽ മുങ്ങുന്നത്.
വിവിധ അണക്കെട്ടുകളിൽ നിന്നുള്ള ജലം തുറന്നുവിട്ടതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നതാണ് ക്ഷേത്രം മുങ്ങാൻ കാരണം.
watch video: