Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും. ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റെഡ്, ഓറഞ്ച് അലർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമണ് നൽകിയിരിക്കുന്നത്.