Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മാനന്തവാടി: വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇന്ന് വൈകിട്ടാണ് പുഴയിൽ കുത്തൊഴുക്ക് ഉണ്ടായത്. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാർപ്പിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കിൽ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയിൽ കാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംശയം.