സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ മുന്നറിയിപ്പ്

കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി

Update: 2022-07-05 02:29 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട്, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ഒഴികെ മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ ജില്ലകളുടെ മലയോര മേഖലയിൽ കൂടുതൽ മഴ പെയ്‌തേക്കും. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച വരെ തുടരും. വടക്കൻ ഒഡിഷക്കും തെക്കൻ ജാർഖണ്ഡിനും പശ്ചിമബംഗാളിനും മുകളിൽ ന്യൂനമർദം രൂപപ്പെട്ടതും കാലാവർഷക്കാറ്റുമാണ് ശക്തമായ മഴയ്ക്ക് കാരണം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News