ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സിമാരുടെ എതിർപ്പുകൾ ഗവർണർ പരിശോധിക്കണമെന്ന് ഹൈക്കോടതി

കെ.ടി.യു വി.സി നിയമനം അസാധുവാക്കിയതിന് പിന്നാലെയാണ് വിസിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്

Update: 2024-01-25 11:40 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ചാൻസലർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വൈസ് ചാൻസലർമാരുടെ എതിർപ്പുകൾ  ആറ് ആഴ്ചക്കുള്ളിൽ പരിഗണിക്കണമെന്ന് ഹൈക്കോടതി. ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. വിസിമാർ ഉന്നയിച്ചതിലെ നിയമപ്രശ്നവും യുജിസി മാനദണ്ഡങ്ങളും പരിഗണിച്ച് തീരുമാനം എടുക്കാനാണ്  നിർദേശം.

ഗവർണറുടെ തീരുമാനം വൈസ് ചാൻസലർമാർക്ക് എതിരാണെങ്കിൽ പത്ത് ദിവസത്തേക്ക് നടപടി പാടില്ലെന്നും കോടതി പറഞ്ഞു. കെ.ടി.യു വി.സി നിയമനം അസാധുവാക്കിയതിന് പിന്നാലെയാണ് വിസിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വി.സി സ്ഥാനത്ത് തുടരാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് വ്യക്തമാക്കാനായിരുന്നു ചാന്‍സലര്‍ നോട്ടീസ് നല്‍കിയത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News