മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ: ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
'വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വ്യവസ്ഥയുണ്ട്'
Update: 2025-04-10 14:17 GMT
വയനാട്: മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളലിൽ കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണമെന്ന് ഹൈക്കോടതി. വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വ്യവസ്ഥ ഉപയോഗിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാകണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
അതേസമയം, വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാട് ദുരിതബാധിതരുടെ തലയിൽ വീണ ഇടിത്തീയെന്ന് റവന്യു മന്ത്രി കെ.രാജൻ പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ ക്രൂരമായ പ്രസ്താവനയാണ് കോടതിയിൽ കണ്ടത്. കടബാധിതരെ കേരളം ഒറ്റക്കാക്കില്ലെന്നും കെ.രാജൻ പറഞ്ഞു.