ബിനി ടൂറിസ്റ്റ് ഹോമിനെതിരെ ക്രമക്കേട് ആരോപിച്ച് തുടർച്ചയായി ഹരജി; തൃശൂരിലെ ആറ് ബിജെപി കൗൺസിലർമാർക്ക് പിഴയിട്ട് ഹൈക്കോടതി

കൗൺസിലർമാർ ചേർന്ന് അഞ്ചുലക്ഷവും അഡ്വക്കേറ്റ് പ്രമോദ് അഞ്ചുലക്ഷവും പിഴ കെട്ടണമെന്നാണ്‌ കോടതി വിധി

Update: 2025-08-19 13:39 GMT

കൊച്ചി: തൃശൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോമിനെതിരെ ഹരജി നൽകിയതിൽ ആറ് ബിജെപി കൗൺസിലർമാർക്ക് പിഴയിട്ട് ഹൈക്കോടതി. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നാണ് ബിജെപി കൗൺസിലർമാർക്കുള്ള നിർദേശം.

ആറ് ബിജെപി കൗൺസിലർമാർക്കും അഡ്വക്കേറ്റ് കെ.പ്രമോദിനുമാണ് കോടതി പിഴയിട്ടത്. ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പിനായി പി.എസ് ജനീഷിന് കൈമാറിയതിൽ ക്രമക്കേട് ആരോപിച്ച നൽകിയ ഹരജികളിലാണ് കോടതി വിധി.

തുടർച്ചയായി ഹരജികളുമായി എത്തിയതിലാണ് കോടതി നടപടി. തൃശൂർ കോർപറേഷനിലെ ബിജെപി കൗൺസിലർമാരായ വിനോദ് പൊള്ളഞ്ചേരി, പൂർണിമ സുരേഷ്, വി.ആതിര, എൻ.വി രാധിക, കെ.ജി നിജി, എൻ പ്രസാദ് എന്നിവർക്കും സ്വന്തം പേരിൽ പരാതി നൽകിയ അഡ്വക്കേറ്റ് കെ. പ്രമോദിനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിഴയിട്ടത്. കൗൺസിലർമാർ ചേർന്ന് അഞ്ചുലക്ഷവും അഡ്വക്കേറ്റ് പ്രമോദ് അഞ്ചുലക്ഷവും കെട്ടണമെന്നാണ് കോടതി വിധി.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News