അഭിഭാഷക പ്രതിഷേധം; 29 അഭിഭാഷകർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തു

അഭിഭാഷകർ പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്റെ റിപ്പോർട്ടും പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടി

Update: 2023-11-28 05:29 GMT

ഹൈക്കോടതി

കൊച്ചി: കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. സി.ജെ.എമ്മിനെഅസഭ്യം പറഞ്ഞ് പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ ഡിവിഷൻ ബെഞ്ച് സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്‍റടക്കം 29 പേർക്കെതിരെയാണ് ഹൈക്കോടതി കേസ് എടുത്തത്.

അഭിഭാഷകർ പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്‍റെ റിപ്പോർട്ടും പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്‍റ് ഉൾപ്പെടെ 29 പേർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. അഭിഭാഷകർ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു, കോടതി നടപടികൾ തടസപ്പെടുത്തിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

Advertising
Advertising

അഭിഭാഷകരുടെ നടപടി നീതിന്യായ വ്യവസ്ഥക്ക് അവമതിപ്പുണ്ടാക്കിയെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകർ കോടതി നടപടികൾ 8 മിനിറ്റോളം  തടസപ്പെടുത്തിയതായാണ് മജിസ്ട്രേറ്റിന്‍റെ റിപ്പോർട്ട്. തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കുന്നതിനായി കോട്ടയത്തെ മുതിർന്ന അഭിഭാഷകനായ കെ.പി നവാബ് വ്യാജരേഖകൾ ഹാജരാക്കിയെന്ന് മജിസ്ട്രേറ്റ് കണ്ടെത്തിയിരുന്നു. വിഷയത്തിൽ അഭിഭാഷകനെതിരെ കേസെടുക്കാൻ മജിസ്ട്രേറ്റ് നിർദേശം നൽകി. ഇതിനെതിരെയാണ് അഭിഭാഷകർ പ്രതിഷേധിച്ചത്. സംഭവത്തിൽ ബാർ കൗണ്‍സിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News