കേരള സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം: സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച സിൻഡിക്കറ്റ് തീരുമാനം റദ്ദാക്കി ഹൈക്കോടതി

ചട്ടമനുസരിച്ച് പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ നിർദേശം നൽകി

Update: 2025-02-07 16:22 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: കേരള സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിൽ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച സിൻഡിക്കറ്റ് തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേരള സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായി സിന്‍ഡിക്കറ്റ് അംഗം ഡോ. ജെഎസ് ഷിജുഖാന്‍ അധ്യക്ഷനായ സമിതിയുടെ രൂപീകരണമാണ് ഹൈക്കോടതി റദ്ദാക്കിയത്.

സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. യൂണിവേഴ്സിറ്റി നടപടി, 2018ലെ യുജിസി ചട്ടങ്ങൾ പാലിക്കാതെയാണെന്നും, സർവകലാശാല രൂപീകരിച്ച സമിതിക്ക് നിയമസാധുത ഇല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സിൻഡിക്കറ്റ് തീരുമാനമനുസരിച്ചുള്ള തുടർനടപടികളും ഹൈക്കോടതി അസാധുവാക്കി. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനങ്ങൾക്ക് യുജിസി മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പുതിയ സെലക്ഷൻ കമ്മറ്റി രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു.സിന്‍ഡിക്കറ്റ് തീരുമാനപ്രകാരമുള്ള തുടര്‍ നടപടികള്‍ക്ക് നിയമസാധുതയില്ലെന്നും ഹൈക്കോടതി അറിയിച്ചു. ചട്ടമനുസരിച്ച് പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ നിർദേശം നൽകി.


Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News