കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധം: ഹൈക്കോടതി

''സുരക്ഷ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ല''- ഹൈക്കോടതി

Update: 2022-10-14 11:27 GMT
Editor : afsal137 | By : Web Desk
Advertising

എറണാകുളം: കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സുരക്ഷ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ല. വടക്കഞ്ചേരിയിൽ ബസ് അപകടത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു.

അപകടമുണ്ടാക്കിയ ബസിനുള്ളിൽ നിന്നുള്ള വീഡിയോയും കോടതി പരിശോധിച്ചു. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദയാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂൾ അധികൃതരുടെ വീഴ്ച്ചയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകൾ, ഓട്ടോ ഷോകൾ എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ട്രാൻസ്‌പോർട്ട് കമീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News