'എടാ എടീ വിളി വേണ്ട'; പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ല, ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണം.

Update: 2021-09-03 15:19 GMT
Advertising

പൊലീസിന്‍റെ എടാ, എടീ വിളികൾ പൊതുജനത്തോടു വേണ്ടെന്ന് ഹൈകോടതി. പൊലീസിന് മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്നും അവരോട് പ്രതികളോടെന്ന പോലെ പെരുമാറരുതെന്നും കോടതി പോലീസിനെ ഓര്‍മ്മിപ്പിച്ചു. തെറ്റു ചെയ്തവർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ മാത്രമാണ് പൊലീസിന് അധികാരമുള്ളത്. പൊലീസിന്‍റെ മോശമായ പെരുമാറ്റം സഹിക്കേണ്ട ബാധ്യത പൊതുജനത്തിനില്ല. അതിനാൽ, പൊലീസിന്‍റെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും കോടതി വ്യക്തമാക്കി.

കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്‍റെ പേരിൽ തൃശൂർ ചേർപ്പ് പൊലീസ് തന്നെയും മകളെയും അപമാനിച്ചു എന്ന് ആരോപിച്ച് വ്യാപാരിയായ അനിൽ നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സിംഗിൾബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്. പൊതു ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു.

വെള്ളിയാഴ്ച വീണ്ടും ഹരജി പരിഗണിക്കവേ വ്യാപകമായിരിക്കുന്ന പൊലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കോടതി പ്രതികരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്‍റെ പേരിൽ സംസ്ഥാനത്ത് പൊലീസ് അതിക്രമം വ്യാപകമാണെന്ന പരാതി പെരുകുന്നതായും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News