ജാനകി സിനിമ കാണാൻ ഹൈക്കോടതി

അനുമതി നിഷേധിച്ചതിൽ നിർമാതാക്കൾ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ

Update: 2025-07-02 09:27 GMT

കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി. അനുമതി നിഷേധിച്ചതിൽ നിർമാതാക്കൾ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് എൻ നാഗരേഷ് ആണ് സിനിമ കാണാമെന്ന് വ്യക്തമാക്കിയത്.

സിനിയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സിനിമ കാണണമെന്നാവശ്യപ്പെട്ട് സിനിമ നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയത്തിന്റെ പ്രശ്‌നം പറഞ്ഞ് കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. കോടതി തിയേറ്ററിൽ സിനിമ കാണുമെന്നാണ് വ്യക്തമാക്കിയത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ തിയേറ്ററിൽ സിനിമ പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹരജിക്കാർ വ്യക്തമാക്കി.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News