ദേശീയപാത തകര്‍ന്ന സംഭവം; NHAI ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് അമികസ് ക്യൂറി
സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിർദേശം നല്‍കണമെന്നും അമികസ് ക്യൂറി
Update: 2025-06-13 14:31 GMT
കൊച്ചി: ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിർദേശം നല്‍കണമെന്നും അമികസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശം.
അമികസ് ക്യൂറി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാനും കോടതി നിർദേശം.