എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുർബാന നടപ്പാക്കും; തീരുമാനം മാര്‍പ്പാപ്പയുടെ കത്തിന് പിന്നാലെ

വേദനാജനകമായ ചുവടുവെയ്പ്പാണ് മാർപ്പാപ്പ ആവശ്യപ്പെട്ടതെന്നും എറണാകുളം അങ്കമാലി അതിരൂപത

Update: 2022-04-06 12:49 GMT
Advertising

ഏകീകൃത കുര്‍ബാന നടപ്പിലാക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത. മാര്‍പ്പാപ്പയുടെ കത്തിന് പിന്നാലെയാണ് എറണാകുളം അങ്കമാലി അതിരൂപത നിലപാട് അറിയിച്ചത്. ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ബിഷപ്പ് ആന്‍റണി കരിയിൽ നിർദ്ദേശം നൽകി. ക്രിസ്മസ് ദിനം മുതൽ ഏകീകൃത ദിവ്യബലി നടത്താനാണ് നിർദേശം. വേദനാജനകമായ ചുവടുവെയ്പ്പാണ് മാർപ്പാപ്പ ആവശ്യപ്പെട്ടതെന്നും എറണാകുളം അങ്കമാലി അതിരൂപത പ്രസ്താവനയിലൂടെ അറിയച്ചു.

സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണം എന്നായിരുന്നു കത്തിലെ നിര്‍ദ്ദേശം. പുരോഹിതർക്കുള്ള ബാധ്യത ഓർമിപ്പിച്ചുകൊണ്ടായിരുന്നു മാർപ്പാപ്പയുടെ കത്ത്. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാന്‍റെ നിർണായക ഇടപെടൽ. തർക്കത്തിൽ ആദ്യമായാണ് മാർപ്പാപ്പ നേരിട്ടുള്ള ഇടപെടൽ നടത്തുന്നത്.



Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News