രോഗീപരിചരണത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാധ്യതകൾ: ഹോമിയോപ്പതി ശിൽപ്പശാല ഐഎച്ച്കെ സിന്ദൂരം എൻഫ്ലൈം 2025 എറണാകുളത്ത്

രോഗീപരിചരണത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാധ്യതകൾ പുതിയ കാലത്ത് രോഗികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും രോഗനിർണ്ണയം, കോൺസ്റ്റിറ്റ്യൂഷൻ മെഡിസിൻ നിർണ്ണയം തുടങ്ങി ഹോമിയോപ്പതി മേഖലയിൽ നിർമിത ബുദ്ധി സാധ്യതകൾ ഡോക്ടർമാർ ഉപയോഗപ്പെടുത്തുമ്പോൾ അത് കൂടുതൽ രോഗികൾക്ക് ഉപകാരപ്പെടുമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു

Update: 2025-08-26 10:00 GMT

എറണാകുളം: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐഎച്ച്കെ) വനിതാ വിഭാഗം സിന്ദൂരം നടത്തിയ സംസ്ഥാന തല ശാസ്ത്ര ശിൽപ്പശാല എൻഫ്ലയ്മ് 2025 ആഗസ്റ്റ് 24 ഞായർ എറണാകുളം സൗത്ത് റീജൻസി ഹോട്ടലിൽ നടന്നു. രോഗീപരിചരണത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാധ്യതകൾ പുതിയ കാലത്ത് രോഗികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും രോഗനിർണ്ണയം, കോൺസ്റ്റിറ്റ്യൂഷൻ മെഡിസിൻ നിർണ്ണയം തുടങ്ങി ഹോമിയോപ്പതി മേഖലയിൽ നിർമിത ബുദ്ധി സാധ്യതകൾ ഡോക്ടർമാർ ഉപയോഗപ്പെടുത്തുമ്പോൾ അത് കൂടുതൽ രോഗികൾക്ക് ഉപകാരപ്പെടുമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു.

Advertising
Advertising

പഴകിയ രോഗങ്ങളിലും മാറാവ്യാധികളിലും ഹോമിയോപ്പതിയുടെ സാധ്യതകൾ ഇന്ന് ഏറെ രോഗികൾ പ്രയോജനപ്പെടുത്തുണ്ടെന്നും ഹോമിയോപ്പതിയുടെ സാധ്യതകൾ കൂടുതൽ രോഗികളിലേക്ക് അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തി എഐ സങ്കേതിക വിദ്യയുടെ സഹായത്തോടെ എത്തിക്കാനാവുമെന്നും അതോടൊപ്പം എത്തിക്കൽ മാർക്കറ്റിംഗിൻ്റെ ആവശ്യകതയെ കുറിച്ചും ശിൽപ്പശാല ചർച്ചചെയ്തു.

ഐഎച്ച്കെ വനിതാ വിഭാഗം സിന്ദൂരം പ്രസിഡൻ്റ് ഡോ.അജ്ഞലി പുഷ്പാംഗതൻ അധ്യക്ഷയായ ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ.കൊച്ചുറാണി വർഗീസ് എൻഫ്ലൈം 2025 ഉൽഘാടനം ചെയ്തു. ജനസെക്രട്ടറി ഡോ.എം മുഹമ്മദ് അസ്‌ലം മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ഡോ. ഹരിവിശ്വജിത്ത്, ഡോ. രാഖി എം.എസ്, ഡോ. സുമത എന്നിവർ ആശംസകൾ അറിയിച്ചു. ഡോ. അലക്ക്സ് കുര്യൻ (പാലക്കാട്) ശിൽപ്പശാലക്ക് നേതൃത്വം നൽകി. ഐഎച്ച്കെയുടെ പുതിയ പ്രൊജക്റ്റായ ഐഎച്ച്കെ പ്രൈം പ്ലസ് യോഗത്തിൽ ഉൽഘാടനം ചെയ്തു. സിന്ദൂരം സെക്രട്ടറി ഡോ. ശ്രീലേഖ ജി സ്വാഗതവും ഡോ. ഇഷൽറെജു നന്ദിയും അറിയിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News