ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി; നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥന് ക്രൂരമർദ്ദനം

പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് പ്രദീപിന്റെ ആരോപണം

Update: 2022-11-11 05:59 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ച് സർക്കാർ ജീവനക്കാരന് ക്രൂര മർദ്ദനം. നെയ്യാറ്റിൻകര സ്വദേശി പ്രദീപിനാണ് മർദ്ദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ടുയുവാക്കളാണ് പ്രദീപിനെ മർദ്ദിച്ചത്. പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് പ്രദീപ് ആരോപിച്ചു. 

കഴിഞ്ഞ ഏഴാം തീയതി കരമന നീരമങ്കരയിൽ വെച്ചാണ് അക്രമമുണ്ടായത്. കേശവദാസപുരത്തെ രാസവിള ഗുണമേന്മ പരിശോധന കേന്ദ്രത്തിലെ വാച്മാനായ പ്രദീപ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് മർദ്ദനമേറ്റത്. ബ്ലോക്കിനിടെ ഹോണടിച്ചുവെന്ന് ആരോപിച്ച് പ്രദീപിന്റെ വാഹനത്തിനു തൊട്ടുമുൻപിൽ ഉണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

താനല്ല, പിന്നിലുണ്ടായിരുന്നു മറ്റൊരു വാഹനമാണ് ഹോണടിച്ചതെന്ന് പ്രദീപ് പറയുന്നു. യുവാക്കൾ തെറ്റിദ്ധരിച്ചാണ് തന്നെ അതിക്രൂരമായി മർദ്ദിച്ചതെന്നും പ്രദീപ് കരമന സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് പ്രദീപിന്റെ ആരോപണം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിനായിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News