ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമ കടയില്‍ തൂങ്ങിമരിച്ച നിലയില്‍

പുന്നത്തുറ സ്വദേശി കെ.ടി.തോമസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2021-08-06 06:17 GMT

കോട്ടയം ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സ്വദേശി കെ.ടി.തോമസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. 2019-ൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മനോവിഷമത്തിലായിരുന്നു തോമസെന്നാണ് ബന്ധുക്കൾ പറയുന്നത്. നഷ്ട പരിഹാര തുക നല്കാൻ സാധിക്കുമോ എന്നതിലെ ആശങ്ക ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസും കരുതുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ബേക്കറി ഉടമയും ആത്മഹത്യ ചെയ്തു. ബാലരാമപുരം സ്വദേശി മുരുകനാണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News