വീട്ടുജോലിക്കെത്തിയ സ്ത്രീ അഞ്ചര വയസുകാരിയെ എടുത്തെറിഞ്ഞു; പരാതിയുമായി പിതാവ്,ജോലിക്കാരി ഒളിവില്‍

കുട്ടിയെ അടുക്കളയിൽ നിന്നും വലിച്ചെറിയുന്ന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

Update: 2022-04-04 07:54 GMT
Click the Play button to listen to article

ഇടുക്കിയിൽ അഞ്ചര വയസുകാരിയെ മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെയാണ്(60) കേസ്. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂർ സ്വദേശി ബിബിന്‍റെ പരാതിയിലാണ് നടപടി. കുട്ടിയെ അടുക്കളയിൽ നിന്നും വലിച്ചെറിയുന്ന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബിബിന്‍റെ ഭാര്യ വിദേശത്താണ്. അഞ്ചര വയസും നാലര വയസും പ്രായമുള്ള കുട്ടികളെ നോക്കാനാണ് തങ്കമ്മയെ വീട്ടില്‍ നിര്‍ത്തിയത്. കഴിഞ്ഞ ദിവസം ബിബിൻ മലയാറ്റൂരിൽ തീർത്ഥാടനത്തിന് പോയിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് തങ്കമ്മ കുട്ടികളെ ഉപദ്രവിച്ചു. അഞ്ചര വയസുകാരിയെ ഇവർ എടുത്തെറിഞ്ഞു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ബിബിൻ പൊലീസിൽ പരാതി നൽകിയത്. മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ വീട്ടിൽ ജോലിക്കെത്തിയത്. തങ്കമ്മ ഇപ്പോള്‍ ഒളിവിലാണ്‌.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News