എറണാകുളത്ത് വൻ ലഹരി മരുന്നു വേട്ട; 209 ഗ്രാം എം.ഡി.എം.എ പിടികൂടി

അങ്കമാലിയിൽ രാവിലെ ഏഴ് മണിയോടെ നടത്തിയ പരിശോധനയിൽ 150 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി

Update: 2023-09-07 15:07 GMT
Advertising

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 209 ഗ്രാം എം.ഡി.എം.എ പിടികൂടി. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ രാവിലെ ഏഴ് മണിയോടെ നടത്തിയ പരിശോധനയിൽ 150 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി. ചേലാമറ്റം സ്വദേശികളായ ജോൺ ജോയി, ശ്യാം എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പാലാരിവട്ടത്ത് 59ഗ്രാം എം.ഡി.എം.എയുമായി 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് മാവൂർ സ്വദേശി റാഷിദ് എന്നിവരിൽ നിന്നും 54.5 ഗ്രാം എംഡിഎംഎയും നോർത്ത് പറവൂർ സ്വദേശി നോയൽ ജേക്കബ്, കൊല്ലം സ്വദേശി സുൽഫിഖർ എന്നിവരിൽ നിന്നും 4.5 ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News