കാലടിയിൽ കിടക്കക്കമ്പനിയിൽ വൻ തീപിടിത്തം

തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ഒരു നില പൂർണമായും കത്തിയമർന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു

Update: 2021-10-03 13:09 GMT
Editor : Shaheer | By : Web Desk

എറണാകുലം കാലടിയിൽ വൻ തീപിടിത്തം. മരോട്ടിച്ചോടിലെ കിടക്ക നിർമാണ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ഒരു നില പൂർണമായും കത്തിയമർന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News