നാടൻ തോക്കുമായി മൃഗവേട്ടയ്ക്ക് എത്തിയ രണ്ടുപേർ പിടിയിൽ

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്

Update: 2023-01-14 01:58 GMT
Editor : Lissy P | By : Web Desk

കൊല്ലം: കുളത്തൂപ്പുഴയിൽ നാടൻ തോക്കുമായി മൃഗവേട്ടയ്ക്ക് എത്തിയ രണ്ടുപേർ പിടിയിൽ. ഭാരതന്നൂർ സ്വദേശികളായ യൂസഫ്, ഹസൻഅലി എന്നിവരാണ് കുളത്തൂപ്പുഴ റേഞ്ച് ഓഫീസ് അധികൃതരുടെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ കുളത്തൂപ്പുഴ മൈലമൂട് സെക്ഷനിൽ ഉൾപ്പെടുന്ന വനമേഖലയിൽ നിന്നാണ് യൂസഫിനെയും ഹസൻ അലിയേയും പിടികൂടിയത്. ഡാലി വനഭാഗത്തു മൃഗവേട്ടക്കാർ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വനത്തിനുള്ളിൽ വെടിയൊച്ച കേട്ട് വനപാലകർ ഇവിടെയ്ക്ക് എത്തിയപ്പോഴേക്കും തോക്ക് ഉപേക്ഷിച്ച് ഇരുവരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

Advertising
Advertising

എന്നാൽ വൈകാതെ ഇവരെ പിടികൂടാനായി. പ്രതികളിൽനിന്നും വെടിയുണ്ടയും നാടൻതോക്കും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ അന്വേഷണത്തിനായി പൊലീസിന് കൈമാറും. റേഞ്ച് ഓഫീസർ ഫസിലുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News