കളമശ്ശേരിയിൽ ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; ഇരുവരും ആശുപത്രിയിൽ

ആലുവ സ്വദേശി ഹാരിസാണ് ഭാര്യ സഫീനയെ കുത്തിപ്പരിക്കേൽപ്പിച്ചത്

Update: 2025-02-27 00:55 GMT
Editor : rishad | By : Web Desk

എറണാകുളം: കളമശ്ശേരി മഞ്ഞുമ്മലില്‍ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

ആലുവ സ്വദേശി ഹാരിസാണ് ഭാര്യ സഫീനയെ കുത്തിപ്പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാത്രിയാണ് സംഭവം. മഞ്ഞുമ്മലില്‍ വാടകക്ക് തമാസിക്കുകയാണ് ഹാരിസ്. കത്രിക കൊണ്ടാണ് ഭാര്യയെ കുത്തിയത്. അത് കഴിഞ്ഞാണ് ഹാരിസ്, കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. 

വീടിന്റെ ഉടമസ്ഥരാണ് സംഭവം കണ്ടത്. ഇവരാണ് മറ്റുള്ളവരെ വിവരമറിയിക്കുന്നത്. പിന്നാലെ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബ വഴക്കാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഒരാള്‍ അഞ്ചാം ക്ലാസിലും ഒരാള്‍ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. 

ഹാരിസിനെ കളമശ്ശേരി മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഫീനയെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News