ചികിത്സയിൽ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങളെ രാഹുൽ ഗാന്ധി സന്ദർശിച്ചു

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതാണ് രാഹുൽ ഗാന്ധി

Update: 2021-12-22 11:16 GMT
Advertising

ചികിത്സയിൽ കഴിയുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. കോട്ടക്കൽ അൽ ഷാഫി ആശുപത്രിയിലാണ് ഹൈദരലി തങ്ങൾ ചികിത്സയിൽ കഴിയുന്നത്. വയനാട് നിന്ന്‌ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തിയത്. ആരോഗ്യ വിവരങ്ങൾ അന്വേഷണിച്ച് മനസിലാക്കിയ ശേഷം രാഹുല്‍ ഗാന്ധി കൊച്ചിയിലേക്ക് തിരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി,പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.

Full View

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതാണ് രാഹുൽ ഗാന്ധി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലെത്തിയ രാഹുൽഗാന്ധി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ,ഐ നേതാക്കളുമായുള്ള തർക്കങ്ങൾ അവസാനിച്ചെന്നും പുനസംഘടനയുമായി മുന്നോട്ട് പോകാൻ ഹൈക്കമാൻഡ് അനുമതി നൽകിയെന്നും വി.ഡി സതീശൻ പറഞ്ഞു. മുൻ തിരുമ്പാടി എം.എൽ.എ മോയിൻകുട്ടിയുടെ അനുസ്മരണ ചടങ്ങ്, ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം, രാഹുൽ ബ്രിഗേഡിന്റെ ആംബുലൻസ് ഫ്‌ളാഗ് ഓഫ്, പൊഴുതനയിലെ പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ കീഴിലുള്ള അച്ചൂർ-ചാക്കോത്ത് റോഡ് ഉദ്ഘാടനം തുടങ്ങിയവയാണ് രാഹുൽ പങ്കെടുക്കുന്ന ഇന്നത്തെ പരിപാടികൾ. നാളെ എറണാകുളം ടൗൺ ഹാളിലെത്തി അന്തരിച്ച പിടി തോമസ് എംഎൽഎക്ക് രാഹുൽ ഗാന്ധി അന്തിമോപചാരം അർപ്പിക്കും.

നാളെ രാവിലെ 11.15ന് പുൽപള്ളി ആടിക്കൊല്ലിയിലെ 'വിനോദ് യുവജന സമുച്ചയം' ലൈബ്രറി കെട്ടിടം രാഹുൽ ഉദ്ഘാടനം ചെയ്യും. 12.15ന് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനു ശേഷം രാഹുൽ ഗാന്ധി കോഴിക്കോട്ടേക്ക തിരിക്കും. വൈകീട്ട് 4.30ന് താമരശ്ശേരി ബിഷപ് ഹൗസിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കും. 5.45ന് മുക്കം അഗസ്ത്യമുഴി സെൻറ് ജോസഫ് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റൻറ്‌സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങും.

Hyder Ali Shihab, state president of the Muslim League, who is undergoing treatment, was visited by Congress leader Rahul Gandhi.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News