വായിൽ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നത് തന്നെ എനിക്ക് നാണക്കേടാണ്: കെ. സുധാകരൻ

അനിൽ ആന്റണിക്ക് ശേഷം കെ. സുധാകരനായിരിക്കും ബി.ജെ.പിയിലേക്ക് പോകുന്നതെന്ന എം.വി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Update: 2023-04-08 07:57 GMT

കോഴിക്കോട്: അരിക്കൊമ്പനാണെന്ന് വിചാരിച്ചാണ് ബി.ജെ.പി പിടിച്ചതെന്നും എന്നാൽ പിടിച്ചത് കുഴിയാനായാണന്ന് കാണാനിരിക്കുന്നതേയുള്ളുവെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. 'അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എന്നാൽ അദ്ദേഹം വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ലെന്നതാണ് സത്യം'. അനിൽ ആന്റണിക്ക് ശേഷം കെ. സുധാകരനായിരിക്കും ബി.ജെ.പിയിലേക്ക് പോകുന്നതെന്ന എം.വി ജയരാജന്റെ പ്രസ്താവനയോട് രൂക്ഷ പ്രതികരണമാണ് കെ. സുധാകരൻ നടത്തിയത്.

'എം.വി ജയരാജനാണല്ലോ എന്റെ രാഷ്ട്രീയ ഗുരു. അദ്ദേഹമാണല്ലോ തീരുമാനിക്കുന്നത്. ആദ്ദേഹം പറയുന്നത് പോലെ അനുസരിക്കുകയല്ലേ എനിക്ക് മാർഗമുള്ളൂ. വായിൽ തോന്നിയത് വിളിച്ചുപറയുന്നത് കോതയ്ക്ക്  പാട്ടെന്ന് പറയുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നത് തന്നെ എനിക്ക് നാണക്കോടാണ്'. സുധാകരൻ പറഞ്ഞു.

Advertising
Advertising

അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിൽ നിന്നുതന്നെ എ.കെ ആന്റണിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന വാർത്ത താൻ അറിഞ്ഞില്ലെന്നും അങ്ങനെയൊന്നുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി എ.കെ ആന്റണി ചെയ്ത ത്യാഗേജ്വലമായ ജീവിതവും പ്രവർത്തനവും ആർക്കും മറക്കാൻ സാധിക്കില്ല. കോൺഗ്രസ് ചരിത്രത്തിൽ അത് എന്നും തിളങ്ങുന്ന അധ്യായമാണ്. അദ്ദേഹത്തെ വിലകുറച്ച് കാണിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കോൺഗ്രസ് അതിനെ ശക്തിയുക്തം എതിർക്കും. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയുമെടുക്കുx സുധാകരൻ കൂട്ടിച്ചേർത്തു

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News