'വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് അഭിപ്രായം പറയുന്നില്ല'; ജിഫ്രി തങ്ങൾ
''ഉമർ ഫൈസി പറയുന്നത് വ്യക്തിപരമായ അഭിപ്രായം. അയാൾ പറഞ്ഞത് എന്നോട് പറയാൻ പറ്റൂല. ഞാനയാളോട്... അയാള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അയാളുടെ വ്യക്തിപരമായ അഭിപ്രായമായിരിക്കും''
കോഴിക്കോട്: വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങൾ.
'ജയിക്കാൻ ആവശ്യമുള്ള വോട്ട് ഓരോ മുന്നണിയും വാങ്ങും. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള അഭിപ്രായ വ്യത്യാസം ആശയപരമായിട്ടുള്ളതാണ്, രാഷ്ട്രീയപരമായുള്ളതല്ല. ഉമർ ഫൈസി പറയുന്നത് വ്യക്തിപരമായ അഭിപ്രായം. അയാൾ പറഞ്ഞത് എന്നോട് പറയാൻ പറ്റൂല. ഞാനയാളോട്... അയാള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അയാളുടെ വ്യക്തിപരമായ അഭിപ്രായമായിരിക്കും. വോട്ട് വ്യക്തിപരമാണ്. ആര്‍ക്കൊപ്പമെന്ന് പറയുന്ന രീതി സമസ്തക്കില്ല'- ജിഫ്രി തങ്ങൾ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി. കോഴിക്കോട് വെച്ചായിരുന്നു കൂടിക്കാഴ്ച. സാമുദായിക -രാഷ്ട്രീയ രംഗത്തെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. കൂടികാഴ്ചയിൽ നിലമ്പൂർ തെരഞ്ഞെടുപ്പ് ചർച്ചയായില്ലെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.
Watch Video Report