മനസ്സിൽ ഒന്ന് വെച്ച് വേറെ കാര്യം പറയില്ല, ഉള്ള കാര്യം തുറന്നുപറയും: വെള്ളാപ്പള്ളിയെ പുകഴ്ത്തി ചെന്നിത്തല

ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയ വെള്ളാപ്പള്ളി അതുപോലെ ധാരാളം സ്‌നേഹവും ഏറ്റുവാങ്ങിയെന്നും ചെന്നിത്തല

Update: 2025-10-19 17:44 GMT

Photo|Special Arrangement

കൊല്ലം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി മനസിൽ ഒന്നുവെച്ച് വേറെ കാര്യം പറയില്ലെന്നും ഉള്ള കാര്യം തുറന്നു പറയുമെന്നുമാണ് ചെന്നിത്തല പുകഴ്ത്തിയത്. ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയ വെള്ളാപ്പള്ളി അതുപോലെ ധാരാളം സ്‌നേഹവും ഏറ്റുവാങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. വർഗീയ പ്രസ്താവനകളെ തുടർന്ന് വെള്ളാപ്പള്ളിക്കെതിരെ വ്യാപക വിമർശനമുയരുന്നതിനിടെയാണ് പുകഴ്ത്തൽ.

വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകുന്ന വേദിയിൽ വെച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. എസ്എൻഡിപി യോഗത്തെ കേരളത്തിലെ പാവപ്പെട്ടവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ പറ്റി ആലോചിച്ചാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. ഉചനീചത്വങ്ങൾക്കെതിരെ എസ്എൻഡിപി യോഗത്തെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. നിലപാടുകൾ എങ്ങനെ എസ്എൻഡിപിക്ക് പ്രയോജനപ്പെടുത്താം എന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Advertising
Advertising

വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നു. ഏറ്റവും അഭിനന്ദനാർഹമായ പദ്ധതി മൈക്രോ ഫൈനാൻസിങ് ആണെന്നും ദാരിദ്ര നിർമാർജനവും തൊഴിൽ ഇല്ലായ്മയെയും പരിഹരിക്കാനുള്ള കണ്ടെത്തലുകൾ അഭിനന്ദനാർഹമാണെന്നും ചെന്നിത്തല പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം അറിയിച്ച നേതാവ് മൂന്നുപതിറ്റാണ്ട് കാലം ജനറൽ സെക്രട്ടറി എന്ന പദം പൂർണമായും അന്വർഥമാക്കിയ വെള്ളാപ്പള്ളിക്ക് ആശംസകളും നേർന്നു.

അതേസമയം, വെള്ളാപ്പള്ളിക്ക് പിന്തുണ വർധിക്കുന്നുവെന്നും വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ചുവെന്നും മന്ത്രി കെ.എൻ ബാലഗോപാലും പറഞ്ഞു. രാഷ്ട്രീയം വ്യത്യസ്തമായിരിക്കും എന്നാൽ വിശ്വാസം വിശ്വാസം തന്നെയാണെന്നും എസ്എൻഡിപിക്കും വെള്ളാപ്പള്ളിക്കും ആശംസകളെന്നും ബാലഗോപാൽ പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News