യു.എ.പി.എ കേസിൽ ഇബ്രാഹിമിന് ജാമ്യം

അസുഖ ബാധിതനാണെന്ന് ചൂണ്ടികാണിച്ചാണ് ജാമ്യം നൽകിയത്

Update: 2021-12-16 07:35 GMT
Editor : ലിസി. പി | By : Web Desk

യു.എ.പി.എ ചുമത്തി ആറുവർഷമായി തടവിൽ കഴിയുന്ന ഇബ്രാഹിമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് .2014 ഏപ്രിൽ 24 നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. വെള്ളമുണ്ടയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി തോക്കുചൂണ്ടിയ പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് മേപ്പാടി സ്വദേശിയായ  ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. കേസിലെ എട്ടാം പ്രതിയായ ഇബ്രാഹിം വിയ്യൂർ ജയിൽ വിചാരണതടവുകാരനായി കഴിയുകയായിരുന്നു. കടുത്ത പ്രമേഹരോഗിയാണെന്നും രണ്ടു തവണ ഹൃദ്രോഗം വന്നെന്നും ചൂണ്ടികാണിച്ച് നൽകിയ അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News